സ്വന്തം ലേഖകൻ: വണ്ടിച്ചെക്ക് നൽകുന്നവർക്കും മൊബൈൽ ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുന്നവർക്കും പിഴ ചുമത്താൻ യുഎഇയിലെ പ്രോസിക്യൂട്ടർമാർക്ക് അധികാരം. മുപ്പതോളം കുറ്റങ്ങളിൽ ക്രിമിനൽ നടപടികൾ നടത്തുകയോ പകരം പിഴ ചുമത്തുകയോ ചെയ്യാൻ പ്രോസിക്യൂട്ടർമാരെ അധികാരപ്പെടുത്തി യുഎഇ അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിലാണിത്.
റംസാൻകാലത്തു പകൽ പരസ്യമായി ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്താൽ 2000 ദിർഹം (38,000 രൂപ) പിഴ ലഭിക്കും. ആത്മഹത്യാശ്രമത്തിന് ആയിരം ദിർഹം (19,000 രൂപ) ആണു ശിക്ഷ.
ഒരു ലക്ഷം ദിർഹം വരെയുള്ള വണ്ടിച്ചെക്കിന് 5000 ദിർഹവും രണ്ടു ലക്ഷം ദിർഹം വരെയുള്ളതിനു 10,000 ദിർഹവും പിഴ കിട്ടും. മൊബൈൽ അടക്കം ടെലികോം സംവിധാനം ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുകയോ അശ്ലീലം പറയുകയോ ചെയ്യുന്നവർക്ക് 3000 ദിർഹമാണു ശിക്ഷ. അന്യരുടെ വസ്തുക്കൾ നശിപ്പിച്ചാലും ഇതേ ശിക്ഷ കിട്ടും.
സർക്കാർ ഉദ്യോഗസ്ഥരെ അപമാനിച്ചാൽ 5000 ദിർഹം വരെ പിഴയുണ്ട്. വീസ കാലാവധി കിഴിഞ്ഞു 90 ദിവസത്തിലധികം രാജ്യത്തു തങ്ങിയാൽ 1000 ദിർഹം ശിക്ഷ കിട്ടും. വാടക കൊടുക്കാതെ ഹോട്ടൽമുറിയിൽ താമസിച്ചാലും ടാക്സി ഉപയോഗിച്ചാലും 2000 ദിർഹം വരെ പിഴ ഒടുക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല