1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2023

സ്വന്തം ലേഖകൻ: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസി കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണം.

വിലപിടിപ്പുള്ള ആഭരണങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. ഓരോ രാജ്യത്തെയും കസ്റ്റംസിന്റെ വെബ്സൈറ്റ് വഴിയോ കോൺസുലേറ്റുകൾ, സ്ഥാനപതി കാര്യാലയങ്ങൾ വഴിയോ വിശദവിവരങ്ങൾ മനസ്സിലാക്കാം.

മടങ്ങിയെത്തുമ്പോൾ യുഎഇ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മടക്കയാത്ര.

കസ്റ്റംസ് ക്ലിയറൻസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ മനസ്സിലാക്കാം. യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ‘അഫ്സഹ്’ എന്ന പേരിൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് അതോറിറ്റി റജിസ്ട്രേഷൻ സംവിധാനവും ആരംഭിച്ചു.

അതോറിറ്റിയുടെ വെബ് പേജിൽ https /declare.customs.ae റജിസ്ട്രേഷൻ ചെയ്യാം. അഫ്സഹ് ആപ് വഴിയും റജിസ്റ്റർ ചെയ്യാം. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഈ സംവിധാനമെന്നും അതോറിറ്റി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.