1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാർട്ട് സേവനങ്ങൾക്ക് ദേശീയ ഡിജിറ്റൽ ഐഡി കാർഡായ യുഎഇ പാസ് നിർബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാർട്ട് സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ദേശീയ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉപഭോക്തൃ ഹാപ്പിനസ് വകുപ്പ് ഡയറക്ടർ ഹുമൈദ് ഹസ്സൻ അൽഷംസി പറഞ്ഞു.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി പരീക്ഷണാർഥം ആരംഭിച്ച പദ്ധതി വിജയിച്ചതിനെത്തുടർന്നാണ് മുഴുവൻ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധമാക്കുന്നത്. വ്യവസായ മേഖലയുടെ വളർച്ചയ്ക്കും മത്സര ക്ഷമതയ്ക്കും സുതാര്യതയ്ക്കും ഇത് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

ഇതിനകം 16,574 കമ്പനികൾ റജിസ്റ്റർ ചെയ്തതായും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ശേഷിക്കുന്ന കമ്പനികൾ എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്നും അഭ്യർഥിച്ചു.‌ ഇങ്ങനെ ചെയ്താൽ സർവീസ് സെന്ററിൽ നേരിട്ട് ഹാജരാകാതെ തന്നെ 24 മണിക്കൂറും സേവനം ലഭ്യമാക്കാം. മന്ത്രാലയ സേവനങ്ങളെ യുഎഇ പാസുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ ജൂലൈ മധ്യത്തോടെ പൂർത്തിയായി. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സേവനം ലഭ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.