സ്വന്തം ലേഖകൻ: ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ ഇന്നു മുതൽ പ്രാബല്യത്തിൽ. പ്രാദേശിക, കേന്ദ്ര സർക്കാർ സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായിരിക്കും യുഎഇ പാസ്.
സ്വദേശികൾ, വിദേശികൾ, സന്ദർശകർ എന്നിവർക്കെല്ലാം എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധമായതോടെ റജിസ്ട്രേഷനു തിരക്കേറി. ദേശീയ തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റൽ പകർപ്പായ യുഎഇ പാസിന് 3 വർഷ കാലാവധിയുണ്ട്.
അപേക്ഷകരുടെ തിരക്കേറിയതോടെ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളിൽ യുഎഇ പാസ് റജിസ്ട്രേഷന് കൂടുതൽ കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വെബ്സൈറ്റിലും ആപ്പിലും നേരിട്ടും ടൈപ്പിങ് സെന്ററുകൾ മുഖേനയും റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: uaepass.ae. കൂടുതൽ വിവരങ്ങൾക്ക് 600 560000 എന്ന നമ്പറിൽ വിളിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല