സ്വന്തം ലേഖകൻ: പൊലീസ് നായയെ ഉപയോഗിച്ച് കൊവിഡ് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. ഒരേസമയം നിരവധി ആളുകളുടെ സാംപിളുകൾ മണപ്പിക്കുമ്പോൾ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികിൽ മാത്രമേ പൊലീസ് നായ നിൽക്കൂ.
92% കൃത്യതയോടെയുള്ള ഫലമാണ് ലഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. തെറ്റു പറ്റാനുള്ള സാധ്യത വെറും 8% ആയതിനാൽ ഇത്തരം പരിശോധനകൾ വ്യാപകമാക്കാനാണ് തീരുമാനം. അതേസമയം മറ്റ് എമിറേറ്റുകളിലേക്ക് കൂടി ഈ പരിശോധന വ്യാപിപ്പിക്കുന്ന കാര്യത്തിൽ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല