സ്വന്തം ലേഖകന്‍: യുഎഇയിലെ ജനസംഖ്യ 91 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. സ്ത്രീപുരുഷ അനുപാതത്തില്‍ വന്‍ വിടവ്. 2016 അവസാനം വരെയുള്ള കണക്കനുസരിച്ച് യുഎഇയിലെ ജനസംഖ്യ 91,21,167 ആണ്. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ഒരു സ്ത്രീക്ക് മൂന്ന് പുരുഷന്‍ എന്ന നിലയ്ക്കാണ് രാജ്യത്തെ ലിംഗ അനുപാതം.
മൊത്തം ജനസംഖ്യയില്‍ 62,98,294 പേര്‍ പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 28,22,873 മാത്രമാണ്. ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ രേഖകളെ അടിസ്ഥാനമാക്കിയാണ് മുന്‍കാലങ്ങളില്‍ യു.എ.ഇ ജനസംഖ്യ കണക്കാക്കിയിരുന്നത്. അതേസമയം ദുബായ് വര്‍ഷം തോറും എമിറേറ്റ്‌സിലെ ജനസംഖ്യയുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
2008ല്‍ 48 ലക്ഷമായിരുന്ന ജനസംഖ്യ ഒമ്പതു വര്‍ഷം കൊണ്ട് ഇരട്ടിയോടടുക്കയാണ്. ഏറ്റവും കൃത്യമായ ജനസംഖ്യാ കണക്കുകള്‍ ഉറപ്പാക്കാന്‍ നിലവില്‍ രാജ്യത്തിന് സ്വന്തമായി സംവിധാനങ്ങളുണ്ടെന്ന് അതോറിറ്റി ഡി.ജി അബ്ദുല്ലാ നാസര്‍ ലൂത്ത പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല