സ്വന്തം ലേഖകന്‍: പുള്ളിപ്പുലിയെ ലാളിച്ച് യുഎഇ പ്രധാനമന്ത്രി പുലിമുരുകന്‍ സ്‌റ്റൈലില്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ പ്രിയപ്പെട്ട വളര്‍ത്തു പുലിയെ ലാളിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
പ്രധാനമന്ത്രി പുള്ളിപ്പുലിയോടൊപ്പം മരുഭൂമിയിലൂടെ നടക്കുന്നതും ഇരിക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. പുള്ളിപ്പുലിയെ ദുബായ് ഭരണാധികാരി തലോടി ലാളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അദ്ദേഹത്തിന്റെ പത്‌നി ഹയാ രാജകുമാരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോ പിന്നീട് തരംഗമാകുകയായിരുന്നു.
ഷെയ്ഖ് മുഹമ്മദ് പുള്ളിപ്പുലിയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഹയാ രാജകുമാരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.വിശ്വാസം, ദൃഢമായ ബന്ധം എന്നീ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ സൗഹൃദമെന്നും അവര്‍ വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല