സ്വന്തം ലേഖകൻ: മഴ തുടരുന്ന സാഹചര്യത്തിൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച വർക് ഫ്രം ഹോം പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ജോലി സാന്നിധ്യം അത്യാവശ്യമായ ജോലികൾ ഒഴികെ മറ്റു ജീവനക്കാർക്കെല്ലാം ഉത്തരവ് ബാധകമാണ്. ദുബായിലെ വിവിധ സ്കൂളുകൾ ക്ലാസുകൾ ഓൺലൈനിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
യുഎഇയിലെ പല ഭാഗങ്ങളിലും രണ്ട് ദിവസം കനത്ത മഴ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചുട് കുറയുന്നതിന്റെ ഭാഗമായാണ് മഴ എത്തുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിൽ ഇന്നും നാളെയും മഴ പെയ്യും. റോഡുകളിൽ പലയിടത്തും മഴ കാരണം വെള്ളം കെട്ടി നിന്നു. ഗതാഗതം മന്ദഗതിയിലാണ് ഇന്നലെ മുതൽ റോഡിൽ പോയിരുന്നത്. ദേശീയ കാലാവസ്ഥാ കേന്ദ്രം മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ മുതൽ മഴ പെയ്യുകയാണ്.
മഞ്ഞ, ചുവപ്പ് അലർട്ടുകൾ ആണ് കഴിഞ്ഞ ദിവസം പല ഭാഗത്തും അധികൃതർ പ്രഖ്യാപിച്ചത്. ദുബായ്, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ് പെയ്തിരുന്നത്. ഇന്നലെയും ഇന്നും ശക്തമായ മഴ ദുബായിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകും. രണ്ട് ദിവസത്തിന് ശേഷം മഴ കുറയും. ശരാശരി താപനില 30ൽ താഴെയായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തും. ഏറ്റവും കുറഞ്ഞ താപനില19 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് അധികൃതർ അറിയിച്ചു. ദുബായിൽ ഇപ്പോൾ 29 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തുന്നത്. ഇനി വരും ആഴ്ചകളിൽ രാജ്യം തണുപ്പിലേക്ക് പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല