1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2023

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ജോലി ചെയ്യാനും ജീവിക്കാനും സാദിക്കുന്ന മികച്ച നഗരങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് യുഎഇയിലെ റാസ് അൽ ഖൈമ. മികച്ച നഗരങ്ങളിൽ നാലാം സ്ഥാനം ആണ് റാസ് അൽ ഖൈമ സ്വന്തമാക്കിയിരിക്കുന്നത്. ദുബായിയേയും അബുദാബിയേയും പിന്നിലാക്കിയാണ് റാസ് അൽ ഖൈമ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ മികച്ച നഗരങ്ങളിൽ യുഎഇയിലെ മൂന്ന് എമിറേറ്റുകൾ കൂടി സ്ഥാനം പിടിച്ചിട്ടുണ്ട്.

ഇൻർനേഷൻസിന്റെ എക്സ്പാറ്റ് സിറ്റി റാങ്കിങ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. എല്ലാ വർഷവും ഇവർ സർവേ നടത്തും. ഈ വർഷം നടത്തിയ സർവേയിൽ ആണ് റാസ് അൽ ഖൈമ ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് തയ്യാറാക്കിയിരുന്നത്.

റാസ് അൽ ഖൈമ ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിനുള്ള യാത്രയിൽ ഭരണകൂടത്തിന് വലിയ പങ്കാണ് ഉള്ളത്. അഞ്ചു വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഉയർന്ന ജീവിത നിലവാരം, സ്ഥിരതാമസമാൻ എളുപ്പം, സമ്പാദ്യം ഉറപ്പിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ യുഎഇയിൽ നിന്ന് റാസ് അൽ ഖൈമ മികച്ചതായി നിന്നു.

ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാഴ്ചപാടിന് അനുസരിച്ചാണ് ഇപ്പാേൾ രാജ്യത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളെ രാജ്യത്തേക്ക് ആകർശിക്കുന്നതിന് വേണ്ടി വിവിധ തരത്തുള്ള പദ്ധതികൾ ആണ് തയ്യാറാക്കുന്നത്. സുരക്ഷിതവും സമൃദ്ധവുമായ സമൂഹം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് റാസൽഖൈമ. അതിന് ഒരോ ചുവടുകൾ വെച്ചാണ് ഞങ്ങൽ മുന്നോട്ടു പോകുന്നത്. ഈ നേട്ടം ഞങ്ങൾക്ക് വലിയ സന്തോഷം നൽകുന്നുവന്ന് മീഡിയ ഓഫിസ് ഡറക്ടർ ജനറൽ ഹെബ ഫതാനി പറഞ്ഞു.

റാസ് അൽ ഖൈമയിലേക്ക് വരുന്ന പ്രവാസികൾക്ക് ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും. അതിന് സാധിക്കുന്ന ഒരു നഗരമായി റാസ് അൽ ഖൈമ മാറി. രാജ്യത്തെ അടിസ്ഥാന സൗകര്യം, സമ്പന്നമായ ചരിത്രം, സാമ്പത്തിക ചുറ്റുപ്പാടുകൾ, പരിസ്ഥിതി എന്നിവയെല്ലാം എല്ലാം പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും സമ്പാദിക്കാനും രാജ്യത്തേക്ക് വേഗത്തിൽ എത്താനും സാധിക്കുന്ന തരത്തിലുള്ള ഒരു അനുയോജ്യമായ സ്ഥലമായി റാസ് അൽ ഖൈമ മാറുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.