സ്വന്തം ലേഖകൻ: നിലവിലുള്ള വീസയിൽ വ്യക്തി വിവരം, ജോലി, പാസ്പോർട്ട് വിവരം, ദേശീയത എന്നിവയിൽ ഓൺലൈനായി മാറ്റം വരുത്താം. മാറ്റം വരുത്തിക്കഴിഞ്ഞാൽ അതുവച്ച് എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റിൽ വരും.
ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഈ സേവനം ഓൺലൈനിൽ നൽകുന്നത്. വെബ്സൈറ്റായ www.icp.gov.ae അല്ലെങ്കിൽ UAEICP സ്മാർട് ആപിലോ തിരുത്തൽ വരുത്താം.
കളർ ഫോട്ടോ, പാസ്പോർട്ട ്കോപ്പി, വിവരങ്ങളിൽ മാറ്റം വരുത്താൻ സ്പോൺസർ ഒപ്പിട്ടു നൽകിയ അപേക്ഷ, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയാണ് ആവശ്യമുള്ള രേഖകൾ. 200 ദിർഹമാണ് ഫീസ്. ഏതെങ്കിലും സാഹചര്യത്തിൽ അപേക്ഷ നിരസിച്ചാൽ പണം തിരികെ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല