1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2023

സ്വന്തം ലേഖകൻ: യുഎഇയിലെ താമസക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്. അക്കീദ് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ സംവിധാനം അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരും. എമിറേറ്റ്സ് ഐ ഡി സ്‌കാനറുകളില്ലാതെ വീസയുടെയും മറ്റ് വിവരങ്ങളും അറിയാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.

താമസക്കാരുടെ വീസയുടെയും മറ്റ് വിശദാംശങ്ങളും അറിയുന്നതിന് എമിറേറ്റ് ഐ ഡി സ്‌കാന്‍ ചെയ്യുന്ന സ്‌കാനറുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇതിന് പകരമായാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് അക്കീദ് എന്ന പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. താമസക്കാരുടെയും പൗരന്മാരുടെയും വിവരങ്ങള്‍ നിലവില്‍ ഐ സി പിയില്‍ ചേര്‍ത്തിട്ടുണ്ട്.

ഐ സി പിയുടെ ഡാറ്റാ ബേസില്‍ നിന്നാണ് അക്കീദ് ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഒരാളുടെ വീസ, പാസ്പോര്‍ട്ട് വിവരങ്ങള്‍ അറിയണമെങ്കില്‍ അക്കീദില്‍ ലഭ്യമാകും. പുതിയ സംവിധാനം ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ നടപ്പിലാക്കും.

ബയോമെട്രിക് ഉപയോഗിച്ച് പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐ ഡി പുതുക്കല്‍ എന്നിവ അക്കീദിലൂടെ നടത്താന്‍ കഴിയും. ഇതിനായി വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം വിമാനത്താവളങ്ങളിലും മാളുകളിലും കിയോസ്‌കുക്കള്‍ സ്ഥാപിക്കുമെന്നും ജി ഡി ആര്‍ എഫ് എ അറിയിച്ചു. സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ സുതാര്യമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പനികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നത് സൗജന്യമായാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.