1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: മോശം സേവനം നല്‍കുന്ന അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ പരസ്യമായി പ്രഖ്യാപിച്ച് യു.എ.ഇ. മികച്ച 5 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒപ്പമാണ് മോശം സ്ഥാപനങ്ങളുടെ പേരും വെളിപ്പെടുത്തിയത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.

മോശം സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിയുണ്ടാകും. മികച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളം സമ്മാനം പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് പോസ്റ്റിന്റെ ഷാര്‍ജ അല്‍ഖാന്‍ സെന്ററാണ് മോശം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നാമത്. ഫുജൈറയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി & സിറ്റിസണ്‍ഷിപ്പ് മികച്ച കേന്ദ്രം.

600 സര്‍ക്കാര്‍ കേന്ദ്രങ്ങളെ വിലയിരുത്തിയാണ് നടപടി. വര്‍ഷത്തില്‍ മന്ത്രിമാര്‍ മുതല്‍ മാനേജര്‍മാര്‍ വരെയുള്ളവരുടെ പ്രകടനം വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിടും. സ്ഥാപനങ്ങളില്‍ ഭരണാധികാരി നേരിട്ട് എത്തും. സ്വയം വിലയിരുത്താനുള്ള ആര്‍ജവം രാജ്യത്തിനുണ്ടെന്നും കുറവുകള്‍ മറച്ചു പിടിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.