1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ സ്കൂൾ തുറക്കുന്നതിനു മുൻപ് വിദ്യാർഥികൾ പകർച്ചപ്പനിക്കുള്ള ഫ്ലൂ വാക്സീൻ എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ. 2 മാസത്തെ വേനൽ അവധിക്കുശേഷം സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്ക് രോഗ പ്രതിരോധത്തിനും ഗുരുതരമാകാതിരിക്കാനും ഫ്ലൂ വാക്സീൻ സഹായിക്കും. 28നാണ് സ്കൂൾ തുറക്കുന്നത്.

പകർച്ചപ്പനിയുള്ള വിദ്യാർഥികൾ സ്കൂളിൽ എത്തിയാൽ രോഗം പടരാൻ സാധ്യതയുണ്ട്. രോഗമുള്ള വിദ്യാർഥികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. പ്രതിരോധ കുത്തിവയ്പ് എടുത്തവർക്ക് രോഗം തീവ്രമാകില്ല. കോവിഡ് നിയന്ത്രണം മാറിയതോടെ അവധിക്കാലം പ്രയോജനപ്പെടുത്തി പലരും വിവിധ രാജ്യങ്ങളിലേക്ക് പോയവരാണ്. വിദേശയാത്രയിൽ ഇൻഫ്ലുവൻസ ബാധിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഫ്ലൂ വാക്സീൻ എടുത്തവർക്ക് ആശങ്കപ്പെടാനില്ല.

കുട്ടികൾക്ക് 6 മാസം മുതൽ വാക്സീൻ നൽകാം. 9 വയസ്സിനു താഴെയുള്ള കുട്ടികൾ മുൻപ് വാക്സീൻ എടുത്തിട്ടില്ലെങ്കിൽ ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം നൽകണം. 9ന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ‍ഡോസ് മതി.

സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കിലും ഫ്ലൂ വാക്സീൻ കിട്ടും. 18 വയസ്സിനു മുകളിലുള്ളവർക്ക് തിരഞ്ഞെടുത്ത ഫാർമസികളിൽ നിന്ന് ലഭിക്കും. ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, രോഗപ്പകർച്ചയ്ക്കു സാധ്യതയുള്ള ആരോഗ്യപ്രവർത്തകർ, ഹജ്, ഉംറ തീർഥാടകർ, തിഖ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഉള്ളവർ എന്നിവർക്കു സൗജന്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.