1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2022

സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയാൻ ആണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ എല്ലാ പരിപാടികൾക്കും അനുമതി നൽകി. രക്ഷിതാക്കൾക്കും സ്ക്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകി. ഇതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ ആണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്കൂളിൽ നിന്നും പുറത്തിറക്കിയ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പുതുക്കിയ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും പുറത്തിറക്കി. സ്ക്കൂളിൽ നിർത്തി വെച്ചിരിക്കുന്ന എല്ലാ വിദ്യാഭ്യാസ പരിപാടികളും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശം നൽകി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകി കഴിഞ്ഞു. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കേണ്ടതില്ല.

സ്ക്കൂളുകളിൽ നിന്നും പഠനയാത്രകൾ സംഘടിപ്പിക്കാം. സ്ക്കുൾ ബസിൽ കുട്ടികൾ കയറുമ്പോൾ മാസ്ക് ധരിക്കണം. വാക്സിൻ എടുത്തവർക്കും അല്ലാത്തവർക്കും സ്ക്കൂളിൽ നിന്നുള്ള പഠന യാത്രകളിൽ പങ്കെടുക്കാം. പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം എല്ലാ യൂനിവേഴ്സിറ്റി വിദ്യാർഥികളും മാസത്തിലൊരിക്കൽ പിസിആർ ടെസ്റ്റ് നടത്തണം.

ഒരോ വിദ്യാഭ്യാസ സ്ഥാപനത്തിലെ നിയമങ്ങൾ അതാത് എമിറേറ്റിലെ നിയമങ്ങൾ അനുസരിച്ച് മാറിയിരിക്കും. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായാൽ പുതിയ നിയമപ്രകാരം ക്വാറന്‍റീൻ ആവശ്യമില്ല. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്കും, കൊവിഡ് ബാധിച്ചവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് അനുമതി നൽകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.