സ്വന്തം ലേഖകന്‍: ഇടപാടുകാര്‍ക്ക് എയിഡ്‌സ് പകര്‍ത്തി, അബുദാബിയിലെ 19 കാരിയായ ലൈംഗിക തൊഴിലാളിയുടെ വെളിപ്പെടുത്തല്‍, മലയാളികളടക്കം ആശങ്കയില്‍. താന്‍ എയിഡ്‌സ് രോഗിയാണെന്ന് അറിയാമായിരുന്നിട്ടും നിരവധിപ്പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പെണ്‍കുട്ടി അബുദാബി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
മലയാളികളടക്കം നിരവധി പേര്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടതായാണ് സൂചന. ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേര്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചോദ്യം ചെയ്യലില്‍ താന്‍ ലൈംഗിക തൊഴിലാളിയാണെന്നും തനിക്ക് എയിഡ്‌സാണെന്നും യുവതി തുറന്ന് സമ്മതിക്കുകയായിരുന്നു.
ഒരു ഇടപാടുകാരനില്‍ന്നാണ് തനിക്ക് രോഗം പടര്‍ന്നതെന്നും രോഗം പിടിപെട്ട ശേഷമാണ് താനും ഇക്കാര്യം അറിയുന്നതെന്നും യുവതി പറഞ്ഞു. ഇതോടെ രോഗമുള്ള കാര്യം മറച്ചുവച്ച് പരമാവധി ഇടപാടുകാര്‍ക്ക് രോഗം പകര്‍ത്താന്‍ തീരുമാനിച്ചതായും യുവതി പറയുന്നു.
അതിനു ശേഷം കുറഞ്ഞ നിരക്കില്‍ നിരവധിപ്പേരുമായി താന്‍ ബന്ധപ്പെട്ടതായി യുവതി പറയുന്നു. ഇതില്‍ കൂടുതലും യുവാക്കളായിരുന്നു. യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവതിയുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല