1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2023

സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോ​ഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. ജോലി വീസക്ക് പകരം വിസിറ്റ് വീസ നൽകി ​ഗൾഫിൽ എത്തിക്കും. പിന്നീട് ഭക്ഷണവും , താമസവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന പലരേയും കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ജോലിയുടെ പരസ്യങ്ങൾ കണ്ടാൽ പലരും അപേക്ഷിക്കാൻ തന്നെ മടിക്കുന്നു. പ്രമുഖ കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്.

ദുബായിലെ പ്രമുഖ എയർലൈനുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജെംസ്, കിങ്സ് എജുക്കേഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തെ കമ്പനിയായ അൽ ഫുത്തൈം ഗ്രൂപ്, ആരോഗ്യ മേഖലയിൽ നിന്നുള്ള പ്രമുഖ കമ്പനികൾ എന്നിവർ ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്‍റ് കമ്പനികൾക്കെതിരെ ജാഗ്രത പുലർത്താൻ ആണ് ഈ കമ്പനികൾ എല്ലാം ആവശ്യപ്പെടുന്നത്. കമ്പനികളുടെ പേരിൽ എല്ലാം വ്യാജ റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ട്. പലരും വലിയ തുക വാങ്ങിയാണ് ഉദ്യോഗാർഥികളെ പറ്റിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് വരുന്ന ഇ-മെയിലുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം വ്യക്തിവിവരങ്ങൾ നൽകാൻ പാടുള്ളു എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

അ​പേ​ക്ഷി​ക്കാ​തെ തൊ​ഴി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു​വ​രു​ന്ന ഇ മെയിലുകൾ ശ്രദ്ധിക്കണം. ഇത്തരം മെയിലുകൾക്ക് മറുപടി നൽകരുത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമാണ് വലിയ തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നത്. ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കും. വീസയുടെ പ്രോസസിങ് ഫീസായാണ് പണം വേണ്ടത് എന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ പ്രമുഖ കമ്പനികൾ പറയുന്നത് ഞങ്ങൾ ആരിൽ നിന്നും പണം ഈടാക്കാറില്ല എന്നാണ്. അൽ ഫുത്തൈം ബിസിനസ് ഗ്രൂപ് കഴിഞ്ഞ ദിവസം ഈ കാര്യത്തിൽ വ്യക്ത വരുത്തി രംഗത്തെത്തിയിരുന്നു. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്തു വരുന്ന അപേക്ഷകളിൽ കാണിച്ചിട്ടുള്ള ശരാശരി ശമ്പളം പരിശാേധിക്കണം. വ്യക്തമായി അന്വേഷണം നടത്തണം എന്നാണ് ഇവർ അവകാശപ്പെടുന്നത്.

യുഎഇയിൽ ലൈ​സ​ൻ​സു​ള്ള ഒ​രു റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ക​മ്പ​നി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ഫീ​സ്​ ഈ​ടാ​ക്കി​ല്ലെ​ന്ന്​ ​ മെ​ക്ക​ൻ​സി​ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡേ​വി​ഡ് മെ​ക്ക​ൻ​സി ജോ​ൺ​സ് പറഞ്ഞു. കമ്പനി തൊഴിൽ വിപണിയിൽ എല്ലാവർഷവും വർധവ് നടത്തുന്നുണ്ട്. 40 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് നടത്തുന്നത്. ജോലികൾക്ക് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകൾ വർധിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.