സ്വന്തം ലേഖകന്‍: അടുത്ത 48 മണിക്കൂറിനുള്ളില്‍ യുഎഇ യില്‍ കനത്ത മഴക്കും ഇടിയും മിന്നലോടും കൂടിയ കൊടുംങ്കാറ്റിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎഇയില കാലാവസ്ഥാ പഠന കേന്ദ്രവും ഭൂകമ്പ ശാസ്ത്ര പഠന കേന്ദ്രവുമാണ് മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. യുഎഇയുടെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദ്ദമാണ് ഇതിനു കാരണമെന്ന് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം ഇടിയും മിന്നലും ഉണ്ടാക്കുവാന്‍ സാധ്യത കൂടുതലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മണിക്കൂറില്‍ 40 കിലോമിറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ അധികൃതര്‍ അതി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും താപനില 30 ഡിഗ്രി സെല്‍ഷ്യലില്‍ തുടരുകയാണ്. തിങ്കളാഴ്ച രാത്രിയോടു കൂടി മാത്രമേ താപനിലയില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായി കേന്ദ്രത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല