സ്വന്തം ലേഖകൻ: ഗൾഫിൽ വേനൽച്ചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രം ഉദിച്ചു. യുഎഇയിൽ ഇതുവരെ ഇല്ലാതെയില്ലാത്ത താപനിലയാണ് ഇത്തവണ ഉയർന്നത്. ഇതാണ് ഇപ്പോൾ പടിയിറങ്ങുന്നത്. 53 ദിവസം നീണ്ടനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ് കാണിക്കുന്നത്.
രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. പുരാധന കാലം മുതൽ ഈ നക്ഷത്രം നോക്കിയാണ് അറബികൾ വേനൽക്കാലം കഴിയുന്നത് എന്ന് മനസ്സിലാക്കുന്നത്. മത്സ്യ ബന്ധനം, കൃഷി തുടങ്ങിയവയ്ക്ക് സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കിൽ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഇത്. പുരാതന കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കിയിരുന്നത്. അറബ് രാജ്യങ്ങളിൽ മത്സ്യബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല