1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ യാത്രാ നിരോധനം നീക്കാൻ നൂതന സംവിധാനം നിലവിൽ വന്നു. എല്ലാ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്‍റ് തീരുമാനങ്ങളും തൽക്ഷണം ട്രാക്ക് ചെയ്യുകയും ആവശ്യമായ കുടിശ്ശിക അടച്ചതിന് ശേഷം ഇലക്ട്രോണിക് അംഗീകാരത്തിന് അധികാരികൾക്ക് കൈമാറുന്ന പ്രക്രിയയാണ് ആരംഭിച്ചിരുന്നത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റാണ് പേയ്‌മെന്‍റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്.

തൽക്ഷണം ട്രാക്ക് ചെയ്യുന്നതിലൂടെ കുടിശ്ശിക അടച്ചാൽ അതിവേഗം പണമടച്ചതിന്‍റെയും റദ്ദാക്കലിന്‍റെയും തെളിവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നതിന് വ്യക്തികൾക്ക് ബുദ്ധിമുട്ട് നേരിടില്ലെന്നാണ് പുതിയ സംവിധാനത്തിലെ പ്രത്യേകത. എൻഫോഴ്‌സ്‌മെന്‍റ് ഓഫിസർമാരുടെയും ജഡ്ജിമാരുടെയും ഇടപെടലില്ലാതെ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

പണമടയ്ക്കാത്തതിനാൽ യാത്രാ നിരോധനം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, കുടിശ്ശിക അടച്ച് ഡിജിറ്റിലായി യാത്രാ നിരോധനം നീക്കിയ തീരുമാനത്തിന്‍റെ പകർപ്പ് സ്മാർട്ട് ആപ്പ് വഴി ഡൗൺലോഡ് ചെയ്യാം. അവർക്ക് യാത്രാ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കിൽ സോഫ്റ്റ് കോപ്പി കാണിക്കാനും കഴിയും.

അതേസമയം, പണമടയ്ക്കാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോ അല്ലെങ്കിൽ ഒരു നിശ്ചിത തുക അടയ്‌ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കൽ ഉത്തരവുകളോ ഉണ്ടായാൽ, പിൻവലിക്കലുമായി മുന്നോട്ട് പോകുന്നതിന് പ്രതിഭാഗത്തിന് റദ്ദാക്കലിന്‍റെ ഭൗതിക പകർപ്പ് (ഫിസിക്കൽ കോപ്പി) ഹാജരാക്കണം.

എന്നാൽ മാത്രമേ യാത്രാ നിരോധനം നീക്കാൻ സാധിക്കൂ. ഈ പുതിയ സംവിധാനം, പ്രതിയുടെ കേസിലെ തുടർനടപടികളെയും നിരീക്ഷണത്തെയും കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കൊപ്പം ഇവയുടെ വിവരം കൃത്യമായി ഡിജിറ്റൽ സംവിധാനത്തിലൂടെ ജഡ്ജിമാരെയും ഓഫിസർമാരെയും സ്വയമേവ അറിയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.