സ്വന്തം ലേഖകൻ: അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ തിരിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ സ്മാര്‍ട്ട് ട്രാഫിക്‌സ് സംവിധാനവുമായി ദുബായ് പൊലീസ്. അനുവാദമില്ലാത്ത സ്ഥലത്തുകൂടിയും തെറ്റായ ദിശയിലൂടെയും വാഹനങ്ങള്‍ തിരിച്ചാല്‍ 500 ദിര്‍ഹമാണ് പിഴ ഈടാക്കുക. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റും വീഴും.
ഇത്തരത്തിൽ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ ദുബായ് പൊലീസ് പങ്കുവെച്ചു. കഴിഞ്ഞ 10 മാസത്തിനിടെ ഇത്തരം നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്തത് 29,463 കേസുകളാണെന്നാണ് പൊലീസ് പറയുന്നത്.
ഇത്തരം ട്രാഫിക് നിയമ ലംഘനത്തിലൂടെ ആറ് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ സ്വന്തം സുരക്ഷയ്ക്ക് മാത്രമല്ല, മറ്റ് യാത്രക്കാരുടെ സുരക്ഷയും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല