സ്വന്തം ലേഖകൻ: വീസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താലും 5 വിഭാഗക്കാർക്ക് യുഎഇയിൽ 6 മാസം വരെ തുടരാൻ അനുമതി നൽകി. ഗോൾഡൻ വീസ, ഗ്രീൻ വീസ, വിധവകൾ/വിവാഹമോചിതർ, യൂണിവേഴ്സിറ്റിയുടെയോ കോളജിന്റെയോ വീസയുള്ള പഠനം പൂർത്തിയാക്കിയവർ, മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പ്രഫഷനലുകൾ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
ഗോൾഡൻ, ഗ്രീൻ വീസക്കാരുടെ ആശ്രിത വീസയുള്ള കുടുംബാംഗങ്ങൾക്കും ഇളവ് ലഭിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മറ്റു ജോലികൾ കണ്ടെത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വീസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വീസ ആവിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും ഇത് ഉപകാരപ്പെടും.
ഓരോ തവണയും രാജ്യത്ത് പ്രവേശിച്ചാല്‍ 90 ദിവസം വരെ തങ്ങാന്‍ അനുവാദമുണ്ട്. ആവശ്യമെങ്കില്‍ 180 ദിവസം വരെ നീട്ടുകയും ചെയ്യാം. എല്ലാ രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയ്ക്ക് അപേക്ഷിക്കാം. 2021 മാര്‍ച്ചിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഒരു കാബിനറ്റ് സെഷനില്‍ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വീസ പദ്ധതി പ്രഖ്യാപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല