1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2023

സ്വന്തം ലേഖകൻ: ഒമാനി ടാക്‌സി ആപ്ലിക്കേഷനായ ‘ഊബര്‍ ടാക്‌സി’ ആപ്പിന്റെ പേര് മാറ്റി. ‘ഒമാന്‍ ടാക്‌സി’ എന്ന പേരിലാകും ഇനി അറിയപ്പെടുന്നത്. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍എല്‍സിയാണ് പേര് മാറ്റുന്നത്. ഒമാന്‍ ടാക്‌സി എന്ന പേരിലേക്ക് ആണ് ഇപ്പോൾ മാറിയിരിക്കുന്നത്.

രാജ്യത്തെ അനധികൃത ടാക്‌സികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആണ് കൊണ്ടുവന്നിരിക്കുന്നത്. അടുത്തമാസം ഒന്നിനുമുമ്പ് അംഗീകൃത ആപ്ലിക്കേഷനുകളില്‍ രജിസ്റ്റർ ചെയ്യണമെന്ന് ആണ് നിർദേശം നൽകിയിരിക്കുന്നത്. പൊതു ടാക്‌സികള്‍ ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയിരിക്കുന്നത്.

രാജ്യത്തെ ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികളെ കൂടുതലായി രാജ്യത്ത് എത്തിക്കുന്നതിന് വേണ്ടി കൂടുതൽ ചാർട്ടേട് വിമാനങ്ങൾ എത്തും. യൂറോപ്പിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും ആയിരിക്കും ഒമാനിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തുന്നത്. ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രമോഷനുമായി പൈതൃക, ടൂറിസം മന്ത്രാലയം. ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി ഇക്കാര്യം അറിയിച്ചത്.

വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഒമാൻ രൂപീകരിച്ചിരിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോൾ ചാർട്ടേട് വിമാനങ്ങൾ അനുവദിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും ക്രൂസ് കപ്പലുകളും ഒമാനിലേക്ക് വരുന്നുണ്ട്. ഖരീഫ് സീസണിനോടനുബന്ധിച്ച് ഇത്തവണ ദോഫാറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇത് മുതലെടുക്കാൻ വേണ്ടിയാണ് കൂടുതൽ വിമാനങ്ങൾ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.