യുഎസില്‍ അഞ്ചു ദിവസം വെള്ളം പോലും കിട്ടാതെ തടവില്‍ കിടക്കേണ്ടി വന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥി ജീവന്‍ നിലനിര്‍ത്തിയത് സ്വന്തം മൂത്രം കുടിച്ച്. യുഎസിലെ ലഹരി വിരുദ്ധ ഏജന്‍സി (ഡിഇഎ) ചോദ്യംചെയ്യാന്‍ വേണ്ടി പിടികൂടിയ കലിഫോര്‍ണിയാ സര്‍വകലാശാലയിലെ ഡാനിയല്‍ ചോങ്(24) ആണ് അധികൃതരുടെ മറവിമൂലം മരണത്തെ മുഖാമുഖം കണ്ടത്.
അനേക മണിക്കൂറുകള്‍ ഡിഇഎ ചോദ്യം ചെയ്ത ശേഷം കുറ്റക്കാരനല്ലെന്നു കണ്ട ഡാനിയലിനെ വിട്ടയയ്ക്കാമെന്നു പറഞ്ഞ് ഒരു സെല്ലില്‍ അടച്ചു. എന്നാല്‍ അധികൃതര്‍ പിന്നീട് ഇക്കാര്യം മറന്നുപോയി.
ഡാനിയല്‍ അഞ്ചു ദിവസം ഭക്ഷണമോ വെള്ളമോ കിട്ടാതെ അവിടെ കിടന്നു. ഒടുവില്‍ കണ്ടെത്തിയപ്പോഴേക്കും തീര്‍ത്തും അവശനായിരുന്നു. ആശുപത്രിയിലാക്കിയ വിദ്യാര്‍ഥി സുഖം പ്രാപിച്ചുവരുന്നു. ഡാനിയല്‍ നഷ്ടപരിഹാരത്തിനു കേസ് നല്‍കാന്‍ ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല