സ്വന്തം ലേഖകന്‍: ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. മലയാള സിനിമയുടെ ഗൃഹാതുരതയായ ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുമ്പോള്‍ ഉദയയുടെ ഇളമുറക്കാരനായ നടന്‍ കുഞ്ചാക്കോ ബോബനാണ് അമരത്ത്.
മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ പിക്‌ചേഴ്‌സ് കുഞ്ചാക്കോ ബോബന്റേയും പിതാവ് ബോബന്‍ കുഞ്ചാക്കോയുടെയും ഉടമസ്ഥതയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് നല്‍കുയിരുന്നു. സത്യന്‍, നസീര്‍ കാലഘട്ടത്തില്‍ മലയാള സിനിമയുടെ പര്യായങ്ങളില്‍ ഒന്നായിരുന്നു ഉദയാ.
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രമാണ് ഉദയ വീണ്ടും നിര്‍മ്മിക്കുന്നത്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍ പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. കെ.പി.എസി എന്നാണ് ചിത്രത്തിന്റെ ചുരുക്കപ്പേര്. സൂരജ് എസ്. കുറുപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നീല്‍ ഡി കുനയാണ്.
ഉദയായുടെ രണ്ടാമത്തെ ചിത്രം ബോബി സഞ്ജയുടെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല