1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2011

താരപദവിയുള്ള ഇരട്ട തിരക്കഥാകൃത്തുക്കളാണ് ഉദയകൃഷ്ണയും സിബി കെ തോമസും. സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ ഒര‌ു ലിസ്റ്റ് കൊടുത്താല്‍ മതി, ഇവരെയൊക്കെ വച്ച് ഒര‌ുഗ്രന്‍ തിരക്കഥ ഉടന്‍ തന്നെ സംവിധായകര്‍ക്ക് നല്‍കും. താരങ്ങളുടെ ഡേറ്റ്വരെ ഇവര്‍ സംഘടിപ്പിച്ച് കൊടുക്കുമെന്നാണ് കേള്‍വി.

ഈയിടെ ഇവര്‍ സംവിധായകരാകാന്‍ പോകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് ഇവരെയൊക്കെ അണിനിരത്തി ഒര‌ു വെടിക്കെട്ട് സിനിമ സംവിധാനം ചെയ്യുമെന്നാണ് വാര്‍ത്തയുണ്ടായ്ത്. ദിലീപിന് തുല്യമായ വേഷമുണ്ടങ്കില്‍ പ്രിഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. ചിത്രത്തിന് ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍‘ എന്ന് പേരുമിട്ടു. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരുന്നത് മിച്ചം, ചിത്രത്തിന്റെ പൂജ പോലും നടത്തിയില്ല. ഇതിനിടയില്‍ ചിത്രം ഉപേക്ഷിച്ചെന്ന രീതിയിലുള്ള വാര്‍ത്ത വന്നു.

എന്നാല്‍ ‘അരക്കള്ളന്‍ മുക്കാക്കള്ളന്‍‘ എന്ന പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നാണ് സിബിയും ഉദയകൃഷ്ണയും പറയുന്നത്. ഇത് തങ്ങളുടെ ഡ്രീം പ്രൊജക്ടാണ് ഇത് എന്തായാലും ചെയ്യുമെന്ന് ഇവര്‍ വ്യക്തമാക്കി. ചിത്രത്തില്‍ മോഹന്‍‌ലാലും മമ്മൂട്ടിയും വ്യത്യസ്തരായ കള്ളന്‍‌മാരെയാണ് അവതരിപ്പിക്കുന്നത്. ഇവര്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന പെരുങ്കള്ളനായിട്ടാണ് ദിലീപ് വേഷമിടുന്നത്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടായിരിക്കില്ല.

ഈ ചിത്രം നേരത്തെ പ്ലാന്‍ ചെയ്തതാണെങ്കിലും മറ്റ്ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കാനുള്ളതിനാലാണത്രേ ചിത്രം നീണ്ടുപോയത്. ദിലീപ് നായകനാവുന്ന ‘മിസ്റ്റര്‍മരുമകന്‍’ ആണ് ഇവരുടെ തിരക്കഥയില്‍ പുറത്ത് വരാനുള്ള ചിത്രം. സന്ധ്യാമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിനെ നായകനാക്കി ജോസ്തോമസ് സംവിധാനം ചെയ്യുന്ന ‘മായമോഹിനി‘ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇവര്‍ ഇപ്പോള്‍‍. ഈ ചിത്രം പൂര്‍ത്തിയാക്കിയാല്‍ അരക്കള്ളന്‍ മുക്കാല്‍ കള്ളന്റെ വര്‍ക്ക് തുടങ്ങുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.