സ്വന്തം ലേഖകന്‍: വേങ്ങര യുഡിഎഫിനൊപ്പം തന്നെ, 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി കെ.എന്‍.എ. ഖാദര്‍. വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ വേങ്ങരയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കെ.എന്‍.എ. ഖാദര്‍ ആകെ 65,227 വോട്ടു നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐയുടെ കെ.സി. നസീര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. നസീര്‍ 8648 വോട്ടു സ്വന്തമാക്കിയപ്പോള്‍ ജനചന്ദ്രന് 5728 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 502 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്തെത്തി.
ജയിച്ചുക യറിയെങ്കിലും വോട്ടുവിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായത് സോളാര്‍ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു നില്‍ക്കുന്ന യുഡിഎഫിന് തിരിച്ചടിയായി. 2016 ല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. ഇത്തവണ ഭൂരിപക്ഷത്തില്‍ മാത്രം 14,747 വോട്ടിന്റെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല