സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി, ഹര്‍ത്താലിന്റെ പേരില്‍ അക്രമം നടത്തിയാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍
കോടതി നിര്‍ദ്ധേശത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. തികച്ചും സമാധാനപരമായ ഹര്‍ത്താലായിരിക്കും യുഡിഎഫിന്റെതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വാഹന ഗതാഗതം തടയുക നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കുണമെന്ന നിര്‍ദ്ധേശം പൊലീസിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. ആശുപത്രി, പത്രം ,പാല്‍ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല