നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവും കുറഞ്ഞത് 80 സീറ്റ് നേടുമെന്നു സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. യുഡിഎഫിന്റെ നേട്ടം 95 വരെയാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഴു ജില്ലകളില്‍ യുഡിഎഫും നാലു ജില്ലകളില്‍ എല്‍ഡിഎഫും വ്യക്തമായ മേധാവിത്വം നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓരോ ജില്ലയില്‍ വീതം യുഡിഎഫിനും എല്‍ഡിഎഫിനും നേരിയ മുന്‍തൂക്കം. ആലപ്പുഴയില്‍ രണ്ടു മുന്നണികള്‍ ഒപ്പത്തിനൊപ്പമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുമ്ട്.
കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഇടതുമുന്നണി നേട്ടം കൈവരിക്കുമ്പോള്‍ മലപ്പുറം, വയനാട്, ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണു യുഡിഎഫ് മേധാവിത്വം നേടുക.
തൃശൂരില്‍ യുഡിഎഫിനും കോഴിക്കോട് എല്‍ഡിഎഫിനും നേരിയ മുന്‍തൂക്കമുണ്ടെന്നും ഇന്റലിജന്‍സ് അധികൃതര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടെടുപ്പിനു ശേഷം ഓരോ ജില്ലയിലും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല