സ്വന്തം ലേഖകന്‍: ആവേശപ്പോരാട്ടത്തില്‍ സെവിയ്യയെ തകര്‍ത്ത ബാര്‍സക്ക് യുവേഫ സൂപ്പര്‍ കപ്പ്. തുടക്കം മുതല്‍ അവസാനം വരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് ബാര്‍സിലോനക്ക് കിരീടം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു.
ബാര്‍സയ്ക്കായി മെസി (7, 15), റാഫിഞ്ഞ (44), ലൂയിസ് സ്വാരസ് (52), പെഡ്രോ എന്നിവര്‍ ഗോളുകള്‍ നേടി. എവര്‍ ബനേഗ (3), റേയെസ് (57), ഗമെയ്‌റോ (72, പെനല്‍റ്റി), കൊനോപ്ല്യാങ്ക എന്നിവരാണ് സെവിയ്യയുടെ സ്‌കോറര്‍മാര്‍. 2006 ഇതേ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാര്‍സയെ 3–0 നു തോല്‍പിച്ച് സെവിയ്യ ജേതാക്കളായിരുന്നു. ബാര്‍സയുടെ 2015–16 സീസണിലെ ആദ്യ പ്രധാന കിരീടമാണ് യുവേഫ സൂപ്പര്‍ കപ്പ്.
അര്‍ജന്റീനിയന്‍ താരം മെസിയുടെ മികച്ച പ്രകടനമായിരുന്നു ബാര്‍സയുടെ വിജയത്തിന്റെ കാതല്‍. കളി ചൂടു പിടിച്ചുവരുന്നതിന് മുന്‍പ് തന്നെ എവര്‍ ബനേഗ നേടിയ ഫ്രീകിക്ക് ഗോളിലൂടെ സെവിയ്യ ആദ്യ ഗോള്‍ നേടിയെങ്കിലും മെസിയും കൂട്ടരും ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല