1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2011

ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കൈമാറി. ടെന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ ഇന്നലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എം.പികള്‍ പ്രകടനം നടത്തിയാണ് ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി സമര്‍പ്പിച്ചത്. യൂറോ- എം.പിമാരും പ്രകടനത്തില്‍ പങ്കെടുത്തു. ഇതോടെ 1975ന് ശേഷം രാജ്യത്ത് ആദ്യമായി ഇ.യു അംഗത്വം സംബന്ധിച്ച് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി.

അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം എന്തു തന്നെയായാലും സര്‍ക്കാര്‍ അതനുസരിച്ച് നിലകൊള്ളണമെന്ന് യൂറോ എം.പി നിക്കി സിന്‍കെ്‌ളയര്‍ ആവശ്യപ്പെട്ടു. അദ്ദേഹമാണ് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം പുനപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ യോറോപ്പിനു വേണ്ടിയോ ബ്രിട്ടന് വേണ്ടിയോ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമായി നില്‍ക്കുന്നുണ്ട്.

ഇന്നലത്തെ മാര്‍ച്ചോടെ നിലവില്‍ വഷളായി നില്‍ക്കുന്ന യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന് ഉറപ്പായി. പ്രധാനമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ് തിങ്കളാഴ്ച എണ്‍പതോളം ടോറി എം.പിമാര്‍ യോഗം ചേരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് 26000 പേരാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.