സ്വന്തം ലേഖകൻ: അടുത്ത ആഴ്ച എ-ലെവല്‍ ഫലങ്ങള്‍ പ്രസിദ്ധീകരികരിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി പ്രവേശനം കടുത്തതാവുമെന്ന് മുന്നറിയിപ്പ്. അതുകൊണ്ടു എ-ലെവല്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലാന്‍ എ’യും, ബി’യും ഉണ്ടായിരിക്കണമെന്ന് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ സംഘമായ യുകാസിന്റെ ഉപദേശം വന്നിട്ടുണ്ട്.
എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ യൂണിവേഴ്‌സിറ്റി സീറ്റുകള്‍ കരസ്ഥമാക്കാന്‍ ഇന്നേവരെ കാണാത്ത തരത്തില്‍ പോരാട്ടം ആവശ്യമായി വരുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കോവിഡ് മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് ഈ വര്‍ഷം സ്ഥിതിഗതികള്‍ മാറുന്നതോടെ മാര്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണം തിരിച്ചെത്തും.
തെരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ ആദ്യ ചോയ്‌സ് നഷ്ടമായാല്‍ പ്ലാന്‍ ബി ഒരുക്കി വെയ്ക്കണമെന്നാണ് യുകാസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 1 ലക്ഷം കുറവ് ഉയര്‍ന്ന ഗ്രേഡുകളാണ് ഇക്കുറി സമ്മാനിക്കപ്പെടുകയെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ഇഷ്ടപ്പെട്ട കോഴ്‌സ് ലഭിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറുമെന്ന് സ്ഥിരീകരിക്കപ്പെടുന്നത്.
18 വയസ്സുകാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനൊപ്പം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുമായി മത്സരിക്കേണ്ടിയും വരുന്നതോടെ സീറ്റുകള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറുമെന്ന് യുകാസ് ചീഫ് എക്‌സിക്യൂട്ടീവ് ക്ലെയര്‍ മര്‍ച്ചന്റ് പറഞ്ഞു. സമരങ്ങള്‍ മൂലം പഠനം തടസ്സപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്ലിയറിംഗ് പ്രക്രിയ വഴി സീറ്റ് നേടുന്നത് ബുദ്ധിമുട്ടായി മാറുന്നതോടെ പലരും നിരാശരായി മാറുമെന്നാണ് മര്‍ച്ചന്റിന്റെ പ്രവചനം.
‘ആഗസ്റ്റ് 17ന് ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഉയര്‍ന്ന ഡിമാന്‍ഡുള്ള കോഴ്‌സുകളില്‍, കൂടുതല്‍ ആവശ്യക്കാരുള്ള സ്ഥാപനങ്ങളിലെ സീറ്റുകള്‍ അതിവേഗം തീരും. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതിവേഗം നീങ്ങണം’, മര്‍ച്ചന്റ് വ്യക്തമാക്കി. 2020, 2021 വര്‍ഷങ്ങളില്‍ ഉയര്‍ന്ന എ-ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതിന് വഴിയൊരുക്കിയത് മഹാമാരി മൂലം അധ്യാപക അസസ്‌മെന്റിലേക്ക് മാറിയതോടെയാണ്. 2022-ല്‍ എക്‌സാം ബോര്‍ഡുകള്‍ മാര്‍ക്ക് നല്‍കുന്നതില്‍ പിശുക്ക് കാണിച്ചില്ല.
എന്നാല്‍ ഈ വര്‍ഷം മഹാമാരിക്ക് മുന്‍പത്തെ നിലയിലേക്ക് സ്ഥിതിഗതികള്‍ മാറുന്നതോടെ മാര്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണം തിരിച്ചെത്തും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 100,000 എ*, എ ഗ്രേഡുകളാണ് ഇക്കുറി പ്രതീക്ഷിക്കേണ്ടതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മലയാളി വിദ്യാര്‍ത്ഥികളും സീറ്റിനായി കടുത്ത മത്സരം നേരിടേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല