സ്വന്തം ലേഖകന്‍: 2001 ല്‍ ഇന്ത്യ, പാകിസ്താന്‍ ആണവയുദ്ധം നടക്കുമെന്ന് ബ്രിട്ടന്‍ ഭയന്നിരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ 2001ല്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധം നടന്നേക്കുമെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കാകുലരായിരുന്നു.
2001 ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം ഇന്ത്യപാക് ബന്ധം ഉലഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും ആണവയുദ്ധത്തിലേക്ക് നീങ്ങുമോയെന്ന് ബ്രിട്ടനും അമേരിക്കയും ആശങ്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2003 ലെ ഇറാക്ക് യുദ്ധവുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനു മുന്നില്‍ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യപാക് ആണവ യുദ്ധം ഉണ്ടാകാതിരിക്കാന്‍ ബ്രിട്ടന്‍ അനുനയ ശ്രമങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ലഷ്‌കര്‍ ഇ തൊയ്ബയും ജയ്ഷ് ഇ മുഹമ്മദും നടത്തിയ പാര്‍ലമെന്റ് ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ വന്‍ സൈനിക നീക്കം നടത്തുകയും അതിര്‍ത്തിയില്‍ യുദ്ധസമാനമായ അവസ്ഥ സംജാതമാകുയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല