1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2023

സ്വന്തം ലേഖകൻ: അമേരിക്കന്‍ എക്‌സ് എല്‍ ബുള്ളിആക്രമണത്തെ തുടര്‍ന്ന് സ്ത്രീകള്‍ ആശുപത്രിയില്‍ സ്റ്റാഫോര്‍ഡ്ഷെയറിലെ ഒരു വീടിനുള്ളില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച നായയെ നശിപ്പിക്കാന്‍ പോകുന്നുവെന്ന് പോലീസ് അറിിച്ച. സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ ബാഡ്ലി ഗ്രീനിലുള്ള ബേക്കര്‍ ക്രസന്റ് ഹോമില്‍ നായയുടെ നിയന്ത്രണം വിട്ടതായി അറിയിച്ച് വ്യാഴാഴ്ച 11:40 ന് പോലീസിന വിളിച്ചറിയിക്കുകയായിരുന്നു

ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പ് സ്ത്രീകള്‍ക്ക സംഭവസ്ഥലത്ത് വച്ച തന്നെ പ്രഥമ ശുശ്രൂഷ നല്‍കി. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വീസ് രണ്ട് ആംബുലന്‍സുകളും ഒരു പാരാമെഡിക്കിനെയും ഇരകളുടെ അടുത്തേയ്ക്ക് അയച്ചതായി പോലീ്‌സ് സ്ഥിരീകരിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ഇവരെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സേന കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യം പ്രധാനമന്ത്രി ഋഷി സുനക് നിരവധി സംഭവങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ എക്‌സ് എല്‍ ബുള്ളി ഇനത്തില്‍പപെട്ട നായ്ക്കളെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സെപ്തംബറില്‍ വാല്‍സോളിനടുത്തുള്ള സ്റ്റോണലില്‍ ഇയാന്‍ പ്രൈസിന് നേരെ രണ്ട് ബുള്ളി XL-കള്‍ നടത്തിയ മാരകമായ ആക്രമണത്തിന് ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.