1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2022

സ്വന്തം ലേഖകൻ: ചാൾസ് മൂന്നാമൻ രാജാവിന്റെ ചിത്രം ഉൾപ്പെടുത്തിയ നോട്ടുകളുടെ പുതിയ രൂപം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. £5, £10, £20, £50 നോട്ടുകളുടെ നിലവിലുള്ള ഡിസൈനുകളിലെ ഒരേയൊരു മാറ്റം മുഖചിത്രം ആയിരിക്കും. അന്തരിച്ച എലിസബത്ത് രാഞ്ജിയുടെ മുഖചിത്രമുള്ള നോട്ടുകളാണ് ഇപ്പോൾ നിലവിൽ ഉള്ളത്. പുതിയ നോട്ടുകൾ 2024 പകുതിയോടെ പ്രചാരത്തിൽ വരാൻ തുടങ്ങും.

പുതിയ നോട്ടുകളുടെ മുൻവശത്തും സെക്യൂരിറ്റി വിൻഡോയിലും രാജാവിന്റെ ഛായാചിത്രം പ്രദർശിപ്പിക്കും. പുതിയ നോട്ടുകൾ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷവും നിലവിലുള്ള നോട്ടുകൾ പിൻവലിക്കില്ലെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. നേരത്തെ ചാൾസ് രാജാവിന്റെ മുഖചിത്രമുള്ള നാണയങ്ങൾ ഇറക്കിയിരുന്നു.

1960 ൽ ആരംഭിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നോട്ടുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഒരേയൊരു രാജകുടുംബാംഗമാണ് എലിസബത്ത് രാജ്ഞി. അതേസമയം, സ്കോട്ടിഷ്, നോർത്തേൺ ഐറിഷ് ബാങ്കുകൾ പുറത്തിറക്കിയ നോട്ടുകളിൽ ചാൾസ് രാജാവിനെ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 80 ബില്യൺ പൗണ്ട് മൂല്യമുള്ള 4.5 ബില്യൺ വ്യക്തിഗത ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകൾ യുകെ വിപണിയിൽ പ്രചാരത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.