ലണ്ടനിലെ ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നത് ബ്രിട്ടീഷ് അധികൃതര്‍ നിരോധിച്ചു. ഈ സംവിധാനത്തിലെ മോശം അവസ്ഥയെക്കുറിച്ചുള്ള പൊതു വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇമിഗ്രേഷന്‍ ഡീറ്റെന്‍ഷന്‍ സെന്ററില്‍ ഫിലം ബാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാര്യം ഹെര്‍മണ്ട്‌സ്‌വെര്‍ത്തിലെ ഡീറ്റെന്‍ഷന്‍ സെന്ററിലെ ജീവനക്കാരന്‍ പറയുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ കോര്‍പ്പറേറ്റ് വാച്ച് ഓര്‍ഗണൈസേഷനിലെ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഡീറ്റെന്‍ഷന്‍ സെന്ററില്‍ സൗകര്യങ്ങല്‍ ഒന്നും തന്നെയില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് ഇവിടെയുള്ള ആളുകള്‍ നിരാഹാരസമരം നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവിടെ ഫിലിം ബാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തു വരുന്നത്. ബ്രിട്ടീഷ് അധികൃതരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഈ വാര്‍ത്തകള്‍.
ഈ തടവറയില്‍ പാര്‍പ്പിക്കാന്‍ സാധിക്കുന്നതിലും അധികം ആളുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. മൃഗങ്ങളുടെ കൂടിന് സമാനമാണ് ഇവിടുത്തെ സൗകര്യങ്ങള്‍ എന്ന കുറ്റപ്പെടുത്തലോടെ മുന്നൂറില്‍ അധികം ഇന്‍മെയ്റ്റ്‌സാണ് ഇവിടെ നിരാഹാരസമരം അനുഷ്ടിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അസൈലം അന്വേഷിച്ചെത്തുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനായി പ്രത്യേക സമയപരിധിയില്ലാത്ത ഏകരാജ്യം യുകെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല