ലണ്ടന്‍:പകര്‍പ്പവകാശനിയമം ലംഘിച്ച് വെബ്‌സൈറ്റുകളില്‍ മലയാള സിനിമ അപ് ലോഡ് ചെയ്യുന്നതിനു ചുക്കാന്‍ പിടിച്ച യുകെയില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി പ്രേംകുമാര്‍ തല്‍ക്കാലത്തേക്കു പണി നിര്‍ത്തി. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സംഭവത്തില്‍ പ്രേംകുമാറിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന് കേരളത്തിലെ ആന്റി പൈറസി സെല്‍ കരുതുന്നു. അതേസമയം മുമ്പ് സിനിമകള്‍ അനധികൃതമായി അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ ഇയാളോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രേം ചെവികൊടുത്തിട്ടില്ല. കഴിഞ്ഞ മേയ് അവസാനമാണ് ഇയാളോട് കീഴടങ്ങാന്‍ ആന്റി പൈറസി സെല്ലിലെ ഡെപ്യൂട്ടി സൂപ്രണ്ട് റഫീഖ് നിര്‍ദേശിച്ചത്. പ്രേംകുമാറിന്റെ സഹായികളില്‍ ചിലരെ പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. എങ്കിലും ഇയാള്‍ ഇപ്പോഴും നിയമത്തെ പേടിച്ച് ഒളിച്ചിരിക്കുകയാണ്. യുകെ മലയാളികള്‍ക്കും ഏറെക്കുറെ അജ്ഞാതനാണ് ഈ സൈബര്‍ കുറ്റവാളി.
അതേസമയം പുതിയ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം പ്രേംകുമാറിനു ബന്ധമില്ലാത്ത ഒരു സംഘത്തിനു നേരെയാണ് നീങ്ങുന്നത്. ഇതില്‍ പ്രധാന മുംബൈയില്‍ താമസിക്കുന്ന തേജസ് നായര്‍ എന്ന മലയാളി വിദ്യാര്‍ത്ഥിയാണ്. ഇയാള്‍ക്കുപുറമേ മറ്റുചിലരും പൈറസി സെല്ലിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ ആന്റി പൈറസി സെല്ലിന് കഴിയുന്നില്ല. അവര്‍ ടോറന്റ് സൈറ്റുകളെയാണ് അപ്‌ലോഡ് ചെയ്യാന്‍ ആശ്രയിക്കുന്നത്. അവയില്‍ നിന്ന് കംപ്യൂട്ടറുകളുടെ ഐ.പി അഡ്രസ് കണ്ടെത്താന്‍ കഴിയാത്തതാണ് ആന്റി പൈറസി സെല്ലിനെ കുഴക്കുന്നത്. ഡി.വി.ഡിയില്‍ 4.5 ജി.ബി വരെയുള്ള സിനിമ അവര്‍ അപ്‌ലോഡ് ചെയ്യുന്നത് തെളിച്ചം ഒട്ടും കുറയാതെ 700 എം.ബിയായി കുറച്ചാണ്.തേജസ്‌കഴിഞ്ഞ നാല് മാസത്തിനിടെ ഇറങ്ങിയ മലയാള സിനിമകളെല്ലാം വിവിധ സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിരുന്നു. ആന്റിപൈറസി സെല്ലിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം വ്യാജ സിഡി നിര്‍മ്മാണം തടയാനും ഇന്റര്‍നെറ്റില്‍ പുതിയ സിനിമ അപ് ലോഡ് ചെയ്യുന്നത് ഒരു പരിധി വരെ തടയാനും സാധിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണത്തിന് തടസ്സമായിരിക്കുകയാണ് ‘ടോറന്റ്’.
നേരത്തെ പ്രേംകുമാറിനെക്കൂടി പിടിയ്ക്കാന്‍ കഴിഞ്ഞാല്‍ വ്യാജസിഡി നിര്‍മ്മാണത്തിന്റേയും സിനിമകള്‍ പൈറേറ്റ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നതിന്റെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നാണ് പോലീസ് പ്രതീക്ഷിരുന്നത്. എന്നാല്‍ ഈ നിഗമനം തെറ്റായിരുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. വ്യാജസിഡി നിര്‍മ്മാതാക്കളുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചുകഴിഞ്ഞെന്നായിരുന്നു ആന്റി പൈറസി സെല്ലിന്റെ അവകാശവാദം. ഇതിനിടെ പ്രേംകുമാറുമായി ഫോണില്‍ സംസാരിച്ചു എന്നും പോലീസ് അറിയിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ബാംഗ്ലൂര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്ക് പ്രേം വിദേശത്തുനിന്നും വന്‍ തുക തന്നെ അയച്ചുകൊടുക്കാറുള്ളത് പോലീസ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പണമുപയോഗിച്ച് ബാംഗ്ലൂരും ചെന്നൈയിലും ആയാണ് സിനിമകള്‍ വ്യാജ സിഡികളിലാക്കിയിരുന്നത്. പിന്നീട് തിരുവനന്തപുരത്തുള്ള ഡിസ്ട്രിബ്യൂട്ടര്‍ക്ക് ഇവ എത്തിച്ചതിനുശേഷം അവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല