സ്വന്തം ലേഖകൻ: യുകെയില്‍ കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം അതി രൂക്ഷമാണെന്നു റിപ്പോര്‍ട്ടുകള്‍ . കോവിഡിന് ശേഷം നിരവധിപ്പേര്‍ ജോലി വിട്ടുപോയത് നികത്തപ്പെട്ടില്ല. ജീവനക്കാരുടെ കുറവ് മൂലം പല സ്ഥാപനങ്ങളും സ്തംഭനാവസ്ഥയിലാണ്. ജീവനക്കാരുടെ ക്ഷാമം മൂലം പ്രായമായ വൃദ്ധ ജനങ്ങള്‍ കെയര്‍ സപ്പോര്‍ട്ടിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി സ്ഥിതിയാണ്. ആവശ്യമായ കെയര്‍ സപ്പോര്‍ട്ട് ലഭിക്കാത്തതിന്റെ പേരില്‍ പ്രായമായ ഒട്ടേറെ പേര്‍ ആശുപത്രിയില്‍ തുടരുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.
ആവശ്യമായ കെയര്‍ സപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് 11 മാസമായി ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്ന വയോധികരുടെ ദുരിതം കഴിഞ്ഞദിവസം ബിബിസി വാല്‍ത്തയാക്കിയിരുന്നു. രാജ്യത്താകമാനം സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വൃദ്ധജനങ്ങളുടെ പ്രതിനിധിയാണ് ഗ്ലാമോല്‍ഗനില്‍ നിന്നുള്ള ലില്ലി . മെഡിക്കലി ഫിറ്റായിരുന്നിട്ടും ലില്ലിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ താമസിച്ചതിന് കാരണം കെയര്‍ അസിസ്റ്റന്റിനെ ലഭിക്കാത്തതായിരുന്നു. ആശുപത്രിയില്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ തടങ്കലിലായിരുന്നു എന്നാണ് ലില്ലി തന്റെ ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.
അടുത്തിടെ നടന്ന ഒരു സര്‍വേയുടെ ഭാഗമായി പ്രതികരിച്ച 78% ആളുകളില്‍ 40% പേര്‍ക്കും ശരാശരി മൂന്ന് ആഴ്ചയെങ്കിലും കെയര്‍ അസിസ്റ്റന്റിനെ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നതായുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. 2022 – 23 വര്‍ഷത്തില്‍ 1399 പേരോളമാണ് കെയര്‍ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പിനിടയില്‍ മരണമടഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല