ജിയോ ജോസഫ്: യു.കെ. യിൽ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു.കെ. യിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെൻ്റിൽ.
ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യു.കെ. യിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെൻ്റിലെ വൈറ്റ് മോർ വില്ലേജ് ഹാളിൽ ആരവം 2024 എന്ന പേരിൽ ജൂൺ 29 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 10 വരെ ഒത്തു ചേരുന്നു.
ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം….
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാമത്സരങ്ങൾ, കേരളത്തിൻ്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം,
സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാൻ ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷൻ, വാട്ടർ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2024 ആഘോഷമാക്കി മാറ്റാൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവ്വം ആരവം 2024 ലേക്ക് സ്വാഗതം ചെയ്യുന്നു.
ആരവം 2024 ആഘോഷ കമ്മിറ്റിക്ക് വേണ്ടി,
സോജൻ കുര്യാക്കോസ്
പ്രസിഡൻ്റ്
ആദർശ് ചന്ദ്രശേഖർ
സെക്രട്ടറി
ജോയ് പാലത്തിങ്കൽ
ട്രഷറർ
ബാബു തോട്ടാപ്പിള്ളി
പ്രോഗ്രാം കൺവീനർ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല