1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2023

സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2060 ആകുമ്പോഴേക്കും 40 ഡിഗ്രി ചൂടുള്ള വേനൽക്കാലം ബ്രിട്ടണിൽ സാധാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 1884നു ശേഷമുള്ള ഏറ്റവും വലിയ ചൂടുകാലമായിരുന്നു 2022ൽ ബ്രിട്ടണിൽ. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും ബ്രിട്ടിഷുകാർ വട്ടംകറങ്ങിയ ആ ദിവസങ്ങൾ ഭാവിയിലെ സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.

അതിനു മാറ്റമുണ്ടാകണമെങ്കിൽ കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ മറ്റു മാർഗങ്ങൾ ഉണ്ടാകണം. ലിങ്കൺഷെയറിൽ രേഖപ്പെടുത്തിയ 40.3 ഡിഗ്രി ചൂടായിരുന്നു കഴിഞ്ഞവർഷത്തെ വലിയ താപനില. ഒറ്റപ്പെട്ട സംഭവമായി മാത്രം കരുതുന്ന ഈ ഉയർന്ന താപനില ഭാവിയിൽ വേനൽക്കാലത്ത് സാധാരണയായി മാറുമെന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഡിസംബർ മാസം ഒഴികെ കഴിഞ്ഞ വർഷത്തെ എല്ലാ മാസങ്ങളും 1991-2020 വർഷങ്ങളിലെ ശരാശരിയേക്കാൾ ചൂടു കൂടിയവയായിരുന്നു എന്നാണ് ഏറ്റവും പുതിയ ക്ലൈമറ്റ് റിപ്പോർട്ട് പറയുന്നത്. 2013 മുതൽ 2022 വരെയുള്ള പത്തുവർഷക്കാലമാണ് ചരിത്രത്തിലെ ചൂടേറിയ പത്തുവർഷക്കാലമായി റിക്കോർഡിൽ ഇടം പിടിച്ചത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും മഞ്ഞുവീഴ്ച കുറഞ്ഞ വർഷമായി രേഖപ്പെടുത്തിയതും കഴിഞ്ഞ വർഷമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.