സ്വന്തം ലേഖകന്‍: യു.കെയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷം കൂടി രാജ്യത്തു തുടരാം, പുതിയ കോമണ്വെല്‍ത്ത് തൊഴില്‍ വിസ വരുന്നു. വിദ്യാര്‍ഥികളെ പഠനശേഷം ബ്രിട്ടനില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കാനാണ് പ്രത്യേക വിസ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നാണ് സൂചന.
ബ്രിട്ടീഷ് സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതോടെ രണ്ടു വര്‍ഷം കൂടി രാജ്യത്തു തങ്ങാന്‍ കഴിയും. കോമണ്‍വെല്‍ത്ത് തൊഴില്‍ വിസ എന്നാണ് പുതിയ വിസയുടെ പേര്. ഇതു സംബന്ധിച്ച് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനു ശുപാര്‍ശ ചെയ്യും. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്സ് (എസ്.ടി.ഇ.എം) ബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷത്തെ പ്രത്യേക തൊഴില്‍വിസ അനുവദിക്കണമെന്നമെന്നും ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.
തുടക്കത്തില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കുക. എന്നാല്‍ ‘സ്‌റ്റെം’ ബിരുദധാരികള്‍ക്കുള്ള പ്രത്യേക തൊഴില്‍വിസയ്ക്ക് അപേക്ഷിക്കാന്‍ എല്ലാ രാജ്യക്കാര്‍ക്കും അവസരം നല്‍കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.കെ. സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന വിസ സംബന്ധിയായ പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ചര്‍ച്ച ചെയ്തിരുന്നു.
കോമണ്‍വെല്‍ത്ത് തൊഴില്‍വിസ അനുവദിക്കുന്നതിലൂടെ യുകെയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയും അതുവഴി സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക നേട്ടവുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
2014 ലെ കണക്കനുസരിച്ച് 130 മില്യണ്‍ പൗണ്ടാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഭാവന.
എന്നാല്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കിയതും 2012 ല്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ വെട്ടിക്കുറച്ചതും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യുകെയിലേക്കുള്ള ഒഴുക്ക് കുറയാന്‍ കാരണമായി. ഇത് ബ്രിട്ടീഷ് സര്‍വകലാശാലകളുടെ സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചതായും ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ വിസ അവതരിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല