സ്വന്തം ലേഖകൻ: യുകെയിൽ പണപ്പെരുപ്പം കുറയുന്നെങ്കിലും ജീവിതച്ചെലവ് പ്രതിസന്ധിയുടെ നിഴലിൽ കുടുംബങ്ങൾ തുടരുമെന്ന് മുന്നറിയിപ്പ്. സമീപകാല ജീവിതച്ചെലവ് പ്രതിസന്ധി, കുതിച്ചുയരുന്ന ഭക്ഷണ-ഊർജ്ജ വിലകൾ നേരിടുന്ന നിരവധി കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
കൂടാതെ, വർദ്ധിച്ചുവരുന്ന സാധന വിലയെ നേരിടാൻ ഉന്നമിട്ട ഉയർന്ന പലിശനിരക്ക് നിരവധി മോർട്ട്ഗേജ് ഹോൾഡർമാർക്കും വാടകക്കാർക്കും തലവേദന സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ സമീപകാല കണക്കുകൾ കാണിക്കുന്നത് ശമ്പള വർദ്ധനവ് ഇപ്പോൾ ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്നു എന്നാണ്. മാത്രമല്ല പലിശ നിരക്ക് ഉയർത്തുന്നത് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.
എന്നിരുന്നാലും, കുടുംബ ബജറ്റിന് ഏറ്റ ആഘാതത്തിൽ നിന്ന് ദ്രുതഗതിയിലുള്ള പുരോഗതി കാണുമെന്ന് ഇതിനർത്ഥമില്ലെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തികരംഗത്തെ നിലവിലെ ഞെരുക്കം അവസാനിക്കുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സ്ഥിതി ഇനിയും മോശമാകാൻ നിരവധി കാരണങ്ങളുണ്ട് എന്നതാണ് ഇതിന് കാരണം.
വിദഗ്ദ ജോലിക്കാരുടെ ദൗർലഭ്യത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരെ ആകർഷിക്കാനും നിലനിർത്താനും തൊഴിലുടമകൾ പാടുപെടുകയാണ്. ഈ സാഹചര്യം വിലക്കയറ്റവുമായി ഒത്തുപോകുന്ന ശമ്പള വർദ്ധനവ് നേടാനുള്ള തൊഴിലാളികളുടെ ശ്രമങ്ങളെ സഹായിച്ചു എന്നത് ശരിയാണ്. പക്ഷേ അത് സ്ഥിതി അതിവേഗം മാറുകയാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന പലിശനിരക്ക് ബിസിനസുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനാൽ, മെയ് മുതൽ ജൂലൈ വരെയുള്ള കാലത്ത് 200,000-ത്തിലധികം തൊഴിലവസരങ്ങൾ ഇല്ലാതായി. ഇതുവരെയുള്ള തൊഴിലില്ലായ്മയുടെ വർദ്ധനവ് താരതമ്യേന മിതമാണെങ്കിലും അത് ഇനിയും വർദ്ധിക്കാനാണ് സാധ്യത.
പലിശ നിരക്കുകൾ മാറ്റുന്നതിനും പുതിയ നിയമന തീരുമാനങ്ങൾ ബിസിനസുകൾ എടുക്കുന്നതിനും ഇടയിൽ എപ്പോഴും കാലതാമസമുണ്ട്. ഇതിനകം തന്നെ, സമീപ ആഴ്ചകളിൽ പുതിയ ശമ്പള ഡീലുകൾ മോഡറേറ്റ് ചെയ്യുന്നതായി സർവേകൾ കാണിക്കുന്നു, ഇത് മൊത്തത്തിലുള്ള ശുഭപ്രതീക്ഷയെ പ്രതിഫലിപ്പിക്കുന്നു. കാലക്രമേണ വിലകൾ എങ്ങനെ മാറുന്നുവെന്ന് തീരുമാനിക്കുന്ന പണപ്പെരുപ്പം കുറയുന്നതോടെ മാത്രമേ കുടുംബ ബജറ്റുകൾ ആരോഗ്യം വീണ്ടെടുക്കൂ എന്ന് സാമ്പത്തിക വിദഗ്ധർ ഉറപ്പിച്ച് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല