സ്വന്തം ലേഖകൻ: നോര്‍ത്ത് വെയില്‍സില്‍ നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. അപകടകരമായ നായയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് നോര്‍ത്ത് വെയില്‍സ് പോലീസ് വെള്ളിയാഴ്ച രാവിലെ ഗ്വിനെഡിലെ ല്ലണ്‍ പെനിന്‍സുലയിലെ സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന രണ്ടുപേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേര്‍ക്ക് നിസാര പരിക്കുകളായിരുന്നു. സംഭവത്തില്‍ അക്രമിയായ നായയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍ നായയുടെ ഇനം ഇതുവരെ ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഈ മേഖലയിൽ നിന്ന് 37 നായ്ക്കളെയും നിരവധി പൂച്ചകളെയും പിടികൂടി. പരിക്കേറ്റ ഒരാളെ എയര്‍ ആംബുലന്‍സില്‍ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കും മറ്റേയാളെ ലിവര്‍പൂളിലെ ഐന്‍ട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കും കൊണ്ടുപോയി. ഇവരുടെ നില ഗുരതരമല്ലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല