സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇയു രാജ്യങ്ങളില്‍ നിയമസാധുത നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്; ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായേക്കും. ചര്‍ച്ചകള്‍ വഴിമുട്ടുകയും നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യത തെളിയുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്നത് ഡീലുകള്‍ ഒന്നും ഇല്ലാതെയാണെങ്കില്‍ ട്രക്ക് ഡ്രൈവര്‍മാരും അവധിയാഘോഷിക്കാന്‍ ഇയു രാജ്യങ്ങളിലേക്ക് പോകുന്നവരും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകും. നോ ഡീല്‍ ബ്രെക്‌സിറ്റിന് ശേഷം യുകെ ലൈസന്‍സുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിയമ സാധുത ഉണ്ടാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ മുന്നറിയിപ്പ് നല്‍കുന്നു.
നിലവില്‍ യുകെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മാറ്റങ്ങള്‍ വരുന്നതോടെ യുകെ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്ക് സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലേക്ക് ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിര്‍ബന്ധമാകും. അതുപോലെ തന്നെ നോ ഡീല്‍ ബ്രെക്‌സിറ്റിന് ശേഷം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ക്കും അതാത് രാജ്യങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസന്‍സുകള്‍ നേടേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല