1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2012

ലണ്ടന്‍ : ജൂലെയില്‍ അവസാനിച്ച മൂന്നുമാസത്തിനുളളില്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി നാഷണല്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിന്റെ പഠനം. ജൂണില്‍ അവസാനിച്ച മൂന്നുമാസത്തില്‍ ജിഡിപി 0.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെ സമ്പദ് വ്യവസ്ഥയില്‍ ഇടിവ് രേഖപ്പെടുത്തികൊണ്ടുളള റിപ്പോര്‍ട്ട് വന്നത് രാജ്യത്തിന് ഇരട്ടി പ്രഹരമായി. ജിഡിപിയിലുണ്ടായ കുറവ് 1975 ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഇരട്ട സാമ്പത്തിക മാന്ദ്യത്തിലേക്ക് ആണ് രാജ്യത്തെ തളളിവിട്ടത്. ജൂലൈയില്‍ മാത്രം 1.4 ശതമാനം വളര്‍ച്ച സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തുമെന്നായിരുന്നു വിദഗദ്ധര്‍ കണക്കാക്കിയിരുന്നത്.

എ്‌നാല്‍ ജൂണ്‍ അവസാനത്തോടെ വന്ന ജൂബിലി ബാങ്ക് അവധിയാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് മുതിര്‍ന്ന സാമ്പത്തിക ഗവേഷകനായ സിമോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടി. മുന്‍പ് കരുതിയിരുന്നതിലും ദുര്‍ബലമായികൊണ്ടിരിക്കുകയാണ് യുകെ എ്ക്കണോമിയെന്നും അ്‌ദ്ദേഹം പറഞ്ഞു. ജൂണില്‍ പ്രവചിച്ചിരുന്നതിനേക്കാളും വ്യവസായ മേഖലയിലെ ഉല്‍പ്പാദനം കുറഞ്ഞു. മേയില്‍ വ്യവസായ മേഖല ഒരു ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തൊട്ടടുത്ത മാസം 2.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 3.5 ശതമാനം കുറവായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നതെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ രണ്ടാംപാദ ജിഡിപി എസ്റ്റിമേറ്റിനെ കുറിച്ചുളള ഓഎന്‍എസിന്റെ കണകൂട്ടലില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. ആദ്യത്തെ കണക്കെടുപ്പില്‍ ജൂണിലെ കണക്കുകള്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള പാദകണക്ക് നോക്കുമ്പോള്‍ 0.7 ശതമാനം ഇടിവ് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുണ്ടെന്നായിരുന്നു ആദ്യ കണക്കുകള്‍. അതായത് പ്രതീക്ഷിച്ചതിലും 0.2 ശതമാനം കൂടുതല്‍. പുതിയ കണക്കുകള്‍ പ്രകാരം ജൂണിലെ ഉല്‍പ്പാദം 2.9 ശതമാനം കുറഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നുളള ആവശ്യം വളരെ വേഗം കുറയുന്നതിനാല്‍ വ്യവസായ മേഖല പിടിച്ചുനില്‍ക്കാനുളള പോരാട്ടത്തിലാണന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.