1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2015

സ്വന്തം ലേഖകന്‍: യുകെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയം നേടിയതിനൊപ്പം മത്സരിച്ച ഇന്ത്യന്‍ വംശജരെല്ലാം തന്നെ ജയിച്ചു കയറി.
കാമറൂണ്‍ മന്ത്രിസഭയിലെ രണ്ടു ഇന്ത്യന്‍ വംശജരായ രണ്ടും മന്ത്രിമാരും ജയിച്ചവരുടെ കൂട്ടത്തിലുണ്ട്.

നിലവിലെ മന്ത്രിസഭയിലുള്ള പ്രീതി പട്ടേലും ഷൈലേഷ് വാറും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. റെഡ്ഡിങ്ങില്‍ അലോക് ശര്‍മ സീറ്റ് നിലനിര്‍ത്തിയപ്പോര്‍ ഇന്‍ഫോസിഡ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സനൂക്ക് കന്നി മല്‍സരത്തില്‍ റിച്ച് മോണ്‍ഡില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പോള്‍ ഉപാല്‍ വൂള്‍ വറാപ്ണ്‍ സൗത്ത് വെസ്റ്റില്‍ വിജയം കണ്ടു.

ലേബര്‍ പാര്‍ട്ടിയിലെ പ്രമുഖ ഇന്ത്യന്‍ വംശജരായ വീരേന്ദര്‍ ശര്‍മ, കീത്ത് വാസ് എന്നിവര്‍ വിജയിച്ചു. ലെസ്റ്ററില്‍ കീത്ത് വാസ് വിജയിച്ചപ്പോള്‍ സൗത്താളില്‍ വീരേന്ദര്‍ ശര്‍മ സീറ്റ് നിലനിര്‍ത്തി. ലേബര്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ക്യാബിനറ്റ് റാങ്ക് ലഭിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയായിരുന്നു കീത്ത് വാസ്.

ഏതാണ്ട് എഴു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നത്. നാല്‍പതോളം മണ്ഡലങ്ങളില്‍ ഇന്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായിരുന്നു. ഇരു പാര്‍ട്ടികളും ഇതു മുതലാക്കാന്‍ പ്രത്യേക സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.