സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ തരംഗം ശക്തമാകുന്നു. കുലുങ്ങാതെ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി നടത്തി മേയ്, നിര്‍ണായക സ്ഥാനങ്ങളില്‍ വിശ്വസ്തര്‍. പുതിയ കാബിനറ്റ് രൂപീകരണവുമായി മുന്നോട്ടു പോകുന്ന മേയ് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയന്‍ ഗ്രീനിനെ നിയമിച്ചു. മന്ത്രിസഭയില്‍ രണ്ടാമനായരിക്കും മേയുടെ വിശ്വസ്തനായ ഗ്രീന്‍.
പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുന്‍ എംപി ഗാവിന്‍ ബാര്‍വെല്ലിനെയും നിയമിച്ചു. ലിയാം ഫോക്‌സ് സെക്രട്ടറി ഓഫ് ട്രേഡ് ആയി തുടരും. ഡേവിഡ് ഗൗക്കിന് ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറിയായ സ്ഥാനക്കയറ്റം നല്‍കി. ഡേവിഡ് ലിഡിംഗ്ടണെ ജസ്റ്റിസ് സെക്രട്ടറിയായും എലിസബേത്ത് ട്രസിനെ ചീഫ് സെക്രട്ടറി ഓഫ് ട്രഷറിയായും നിയമിച്ചു.
മുതിര്‍ന്ന അഞ്ചു സീനിയര്‍ മന്ത്രിമാര്‍ക്ക് മാറ്റമില്ലെന്ന് കഴിഞ്ഞദിവസം തന്നെ മേ വ്യക്തമാക്കിയിരുന്നു. ബോറിസ് ജോണ്‍സണെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണു മേയുടെ പ്രധാന വെല്ലുവിളി. കഴിഞ്ഞ വര്‍ഷം അധികാരമേറ്റപ്പോള്‍ മേ പുറത്താക്കിയ ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണും മേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
തെരെഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, മേ താമസിയാതെ രാജിവയ്‌ക്കേണ്ടി വരുമെന്നും ഭരണം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവുള്ള മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ഡിയുപിയുടെ പിന്തുണയോടുകൂടി മാത്രമേ ഭരണം നിലനിര്‍ത്താന്‍ കഴിയൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല