1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വൈദ്യുതി, ഗ്യാസ് ബില്‍ ഉപഭോക്താക്കളുടെ നടുവൊടിക്കുന്നു; കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വാദവുമായി എംപിമാര്‍. വൈദ്യുതി ഗ്യാസ് ബില്ലുകളില്‍ എനര്‍ജി കമ്പനികള്‍ വര്‍ദ്ധനവ് വരുത്തുന്നത് യാതൊരു നിയന്ത്രണം ഇല്ലാതെയാണെന്നും അടുത്ത ശൈത്യകാലത്തിന് മുന്‍പ് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

എനര്‍ജി രംഗത്ത് കമ്പനികള്‍ കടുത്ത മത്സരത്തിലാണെങ്കിലും പന്ത്രണ്ട് മില്യണ്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെന്നും ബിസിസസ് എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി കമ്മിറ്റിയില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച എനര്‍ജി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ രാജ്യത്തെ പ്രമുഖ ആറു ഊര്‍ജ്ജ ദാതാക്കളും സ്വന്തം നിലയില്‍ വില വര്‍ധനയില്‍ നിയന്ത്രണം കൊണ്ട് വരണമെന്ന് കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കമ്പനികള്‍ കഴിഞ്ഞ വര്‍ഷവും വില വര്‍ദ്ധനവ് നടപ്പാക്കി പല താരിഫുകള്‍ നടപ്പാക്കി ഉപഭോക്താക്കളില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചതായി കമ്മിറ്റി കണ്ടെത്തി. ഏകദേശം 300 പൗണ്ട് വരെ അധികം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നു.
എനര്‍ജി ബില്‍ വര്‍ദ്ധനവില്‍ നിയന്ത്രണം കൊണ്ട് വരണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ റേച്ചല്‍ റീവ്‌സും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.