1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2016

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, യുകെയില്‍ ജൂണ്‍ 23 ന് ഹിതപരിശോധന നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ജൂണ്‍ 23ന് യുകെയില്‍ ഹിതപരിശോധന നടത്തുന്നത്. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ മന്ത്രിമാര്‍ അനുകൂലിച്ചതായി കാബിനറ്റ് യോഗത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നടന്ന പ്രത്യേക യോഗത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന് പ്രത്യേകപദവി നല്‍കുന്നതിന് ഇതര രാജ്യങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചത് ചരിത്രനേട്ടമാണെന്നും കാമറണ്‍ പറഞ്ഞു. നിലവില്‍, യൂറോപ്യന്‍ യൂണിയനിലെ അര്‍ദ്ധ അംഗമായി നില്‍ക്കുകയാണ് ബ്രിട്ടന്‍.

യൂറോപ്യന്‍ യൂനിയന്റെ പൊതു നാണയമായ യൂറോയെ അംഗീകരിക്കാത്ത രാജ്യം പാസ്‌പോര്‍ട്ട് കൂടാതെ യാത്ര ചെയ്യാവുന്ന ഷെന്‍ഗന്‍ രാജ്യങ്ങളുടെ പട്ടികയിലും ചേര്‍ന്നിട്ടില്ല. ബ്രിട്ടന്‍ ഒരിക്കലും യൂറോ സ്വീകരിക്കില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്ന രീതിയില്‍ യൂറോപ്യന്‍ യൂനിയനില്‍ പ്രത്യേക പദവി നേടിയെടുക്കാന്‍ രാജ്യത്തിനായിട്ടുണ്ടെന്നും കാമറണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്.

പ്രത്യേക പദവി നേടുന്നതോടെ അഭയാര്‍ഥികള്‍ക്ക് ക്ഷേമപദ്ധതികള്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് യു.കെ ഒഴിവാകും. ബ്രിട്ടനില്‍ ജോലി തേടിയെത്തുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷേമപദ്ധതികള്‍ ഏഴു വര്‍ഷംവരെ തടയാനും ബ്രിട്ടന് ഇതുവഴി സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.