നിലവിലുള്ള നിയമത്തെ മറി കടന്നു യു.കെ നടത്തുന്ന കുടിയേറ്റ നിയന്ത്രണങ്ങള്‍ മാറ്റിയില്ലെങ്കില്‍ പിഴയടക്കമുള്ള നിയമ നടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് ഈസ്റ്റേണ്‍ യൂറോപ്യന്‍സ്. ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും പ്രധാനപെട്ട രാജ്യമായതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് മില്ല്യന്‍ ആളുകള്‍ക്ക് യു.കേയിലെക്ക് വരാമെന്നു യൂറോപ്യന്‍ കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ കമ്മിഷന്റെ വാദങ്ങളെ എതിര്‍ക്കുന്നെന്നും കേസിനെ തങ്ങള്‍ നേരിടുമെന്നും ആഭ്യന്തര ഓഫിസ് വക്താവ് പറഞ്ഞു.
ഫ്രീ മൂവ്മെന്റ് ഡയറക്റ്റിവിന്റെ ദുരുപയോഗം തടയുമെന്ന് അവര്‍ പറഞ്ഞു. ഈ നിയമം അനുസരിച്ച് 27 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.കെയില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്. ഈസ്റ്റേണ്‍ യൂറോപ്യന്‍ പൌരന്മാരുടെ യൂറോപ്യന്മാരല്ലാത്ത ബന്ധുക്കള്‍ക്കും ചില അവകാശങ്ങള്‍ ഈ നിയമം നല്‍കുന്നുണ്ട്. എന്നാല്‍ ബ്രിട്ടന്‍ ഇതെല്ലാം നിരസിക്കുന്നു. യൂറോപ്യന്‍ പൌരന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ കൂടെ വിസയില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ യു.കെ ഇത് അനുവദിക്കുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് താമസ സൌകര്യവും നല്‍കേണ്ടതാണെന്നു കമ്മിഷന്‍ പറഞ്ഞു.
എന്‍.എച്ച്.എസിന്റെ സൌജന്യ സംരക്ഷണം ഉണ്ടെങ്കിലും അവര്‍ക്ക് വ്യക്തിപരമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് യു. കെ നല്‍കണം. ബള്‍ഗേറിയക്കാര്‍ക്കും റൊമാനിയക്കാര്‍ക്കും അവരുടെ ആദ്യത്തെ 12മാസത്തേക്ക് താമസസ്ഥലം നല്‍കേണ്ടതാണ്. വര്‍ക്ക് പെര്‍മിറ്റ് ഉള്ള ബള്‍ഗേറിയക്കാര്‍ക്കും റൊമാനിയക്കാര്‍ക്കും മറ്റു ഇ.യു. ജോലിക്കാരുടെ പോലെ തന്നെ താമസസ്ഥലത്തിന്റെ രേഖകള്‍ കൊടുക്കേണ്ടതാണ്. എന്നാല്‍ യു.കെ ഇത് നല്‍കുന്നില്ല. എന്നാല്‍ ഇവിടെ ജോലി ചെയ്യാന്‍ യെല്ലോ കാര്‍ഡ് വേണമെന്നോ വര്‍ക്ക് പെര്‍മിറ്റ് വേണമെണോ ഉള്ള കാര്യം പലര്‍ക്കും അറിയില്ല.
യൂറോപ്യന്മാരുടെ തൊഴില്‍ അവകാശങ്ങളും ഇവര്‍ക്ക് നല്‍കുന്നില്ല. കുറഞ്ഞ കൂലിക്കും ചൂഷണങ്ങള്‍ക്കും ഇത് ഇടയാക്കുന്നു. നിങ്ങള്‍ ബള്‍ഗേറിയക്കാരനോ റൊമാനിയക്കാരനോ ആണെങ്കില്‍ യെല്ലോ കാര്‍ഡ് ഉണ്ടെങ്കില്‍ ജോലിയും പഠിത്തവും ഒരുമിച്ച് ചെയ്യാം. തൊഴില്‍ ഇല്ലാത്തവര്‍ ഒരുപാടുണ്ടെങ്കിലും ഹെല്‍ത്ത് കെയര്‍ പോലുള്ള ഒഴിവുകള്‍ ഇനിയും നികത്തപ്പെടാതെ കിടക്കുകയാണ്. കയ്യില്‍ ഒന്നുമില്ലാതെയാണ് വരുന്നതെങ്കിലും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ കുടിയേറ്റക്കാര്‍ വിജയം കണ്ടെത്തുമെന്ന് കാനഡയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ പ്രശസ്ത എഴുത്തുകാരന്‍ ബ്രയാന്‍ ട്രേസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല