ലണ്ടന്‍: തീവ്രവാദികള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് യു.കെയിലേതെന്ന് സര്‍ക്കാരിന്റെ തീവ്രവാദ നിയമങ്ങളുടെ മുന്‍ പുനഃപരിശോധകന്‍ ലോര്‍ഡ് അലക്‌സ് കാര്‍ലില്‍. പ്രവചിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള മുസ്‌ലീം തീവ്രവാദമാണ് യു.കെയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്നും അദ്ദേഹം വ്യക്തമാക്കി.
മിക്ക തീവ്രവാദികളും യു.കെയില്‍ തന്നെ വളരുന്നവരാണ്. 2010 തീവ്രവാദ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ട നിരവധി ബ്രിട്ടീഷ് യുവാക്കളുടെ കേസുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. യു.കെയില്‍ നിന്നും പരിശീലനും ലഭിച്ച, യുകെയില്‍ വളര്‍ന്ന തീവ്രവാദികളാണ് ഭൂരിപക്ഷമെന്ന് പറയുന്ന മുസ്‌ലീം തീവ്രവാദത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കണ്ട് ഞെട്ടേണ്ടെന്നും കാര്‍ലില്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ഭാഗ്യമെന്ന് പറയട്ടെ, മറ്റ് രാജ്യങ്ങളിലേക്ക് തീവ്രവാദം വ്യാപിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് വളരാനുള്ള കേന്ദ്രമായി യു.കെ മാറിയിട്ടുണ്ട്. 2010ലെ കണക്കുകളില്‍ നിന്നു തന്നെ നമുക്ക് നിരവധി ഉദാഹരണങ്ങള്‍ ലഭിക്കും. യു.കെയ്ക്ക് മാത്രം ഭീഷണിയുള്ള ഒന്നല്ല ഇസ്‌ലാമിക തീവ്രവാദം. എങ്കിലും ഏറ്റവും ഭീകരവും പ്രവചാതീതവുമാണ് അത്. അദ്ദേഹം വ്യക്തമാക്കി.
ഹെന്റ്‌റി ജാക്‌സണ്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലീം തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ പത്തില്‍ ഏഴെണ്ണത്തിലും കുറ്റക്കാര്‍ ബ്രിട്ടീഷുകാരാണ്. ഇതില്‍ പകുതിപേരും ജീവിക്കുന്നത് ലണ്ടനിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ സ്‌റ്റോക്കഹോംസ് ഷോപ്പിംങ് ഡിസ്ട്രിക്ടില്‍ രണ്ട് പേരുടെ പരിക്കിനിടയാക്കിയ ആക്രമണം നടത്തിയ ടൈമര്‍ അബ്ദുല്‍വഹാബ് അല്‍ അബ്ദലി ബ്രിട്ടീഷുകാരനാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പാക്കിസ്ഥാനില്‍കൊല്ലപ്പെട്ട അബ്ദുല്‍ ജബ്ബാര്‍ എന്ന തീവ്രവാദിയും ബ്രീട്ടീഷുകാരനാണെന്ന് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല